Saturday, April 12, 2025
NationalTop-10

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് അനുവദിച്ചത് 5693 കോടി രൂപ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ഉള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമായി. 2022 മെയ് 31 വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം കേരളത്തിനു 5693 കോടി രൂപ ലഭിക്കും.

2022 ജനുവരി വരെയുള്ള നഷ്ടപരിഹാരത്തുകയായ 47,617 കോടി രൂപയും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ 21,322 കോടി രൂപയും ഏപ്രിൽ-മെയ് മാസങ്ങളിൽ 17,973 കോടി രൂപയും ചേർത്ത് 86,912 കോടി രൂപ അനുവദിച്ചു.