Thursday, January 23, 2025
LATEST NEWSSPORTS

വിമ്പിൾഡനിൽ കളിക്കാൻ സെറീന; ഒരു വർഷം ഇടവേള, 40–ാം വയസ്സിൽ തിരിച്ചുവരവ്

ലണ്ടൻ: വിമ്പിൾഡൻ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അമേരിക്കൻ താരം സെറീന വില്യംസിന് വൈൽഡ് കാർഡ് പ്രവേശനം. ഇതോടെ, പരിക്കിനെ തുടർന്ന് ഒരു വർഷത്തിലേറെയായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന 40കാരിയായ സെറീനയുടെ മടങ്ങിവരവിന് സെന്റർ കോർട്ട് വേദിയാവും. ചാമ്പ്യൻഷിപ്പ് 27ന് ആരംഭിക്കും.