Saturday, February 22, 2025
GULFLATEST NEWS

അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയില്‍ അടിയന്തരമായി ഇറക്കി

എഞ്ചിൻ തകരാറ് കാരണം ബംഗ്ലാദേശിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനം ഇന്ത്യയിൽ അടിയന്തരമായി ഇറക്കി. എയർ അറേബ്യയുടെ എയർബസ് എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. ബംഗ്ലാദേശിലെ ചിറ്റഗോങ് വിമാനത്താവളത്തിൽ നിന്ന് പറക്കുകയായിരുന്ന വിമാനത്തിന്റെ എഞ്ചിൻ തകരാറിലാകുകയായിരുന്നു.

വിമാനം സുരക്ഷിതമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ ഇറക്കി. കോക്പിറ്റിൽ മുന്നറിയിപ്പ് ലൈറ്റ് തെളിഞ്ഞതിനെ തുടർന്നാണ് പൈലറ്റ് ലാൻഡ് ചെയ്യാൻ അനുമതി തേടിയത്. തുടർന്ന് വിമാനം അഹ്മദാബാദിലേക്ക് വഴിതിരിച്ചു വിടുകയും ഇവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.