ടൈറ്റന്‍ കമ്പനി ഗോ ഗ്രീന്‍ നീക്കത്തിനു ആരംഭം
കൊച്ചി: ഗ്രീൻ ഇന്ത്യയിലേക്കുള്ള യാത്രയുടെ ഭാഗമായി ടൈറ്റൻ കമ്പനി ഒരു ലക്ഷത്തിലധികം തൈകൾ നട്ടുപിടിപ്പിക്കുന്നതിനായി ഗോ ഗ്രീൻ സംരംഭത്തിന് തുടക്കമിട്ടു. സുസ്ഥിരതയിലേക്കുള്ള ഈ നീക്കത്തിന്‍റെ ഭാഗമായി, ടൈറ്റന്‍റെ ഗോ ഗ്രീൻ നീക്കങ്ങൾ ഒരു മാരത്തൺ റിലേയോടെ ആരംഭിച്ചു. പാന്ത്നഗറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയിൽ തൈകൾ നടാനുള്ള കൂട്ടായ പ്രതിജ്ഞയും സ്വീകരിക്കും.
ഗോ ഗ്രീൻ സംരംഭങ്ങളുടെ ഭാഗമായി തൈകൾ നടാനുള്ള നിരവധി നീക്കങ്ങളും കമ്പനി നടത്തും. ബയോറ്റസോയില്‍ ഫൗണ്ടേഷൻ എൻ.ജി.ഒ, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവർ എന്നിവയുമായി സഹകരിച്ച് തൈകൾ നടാൻ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടും.
പാരിസ്ഥിതിക സുസ്ഥിരതയിൽ വളരെയധികം പ്രതിജ്ഞാബദ്ധമായ ടൈറ്റൻ, ഹരിത ജീവിതത്തെ ഒരു ജീവിതരീതിയാക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ചെടികള്‍ നടുകയും അതിന്‍റെ വളര്‍ച്ചയെ പരിപാലിക്കുകയും ചെയ്ത് ടൈറ്റന്‍റെ സുസ്ഥിരതാ മുന്നേറ്റത്തിനു സംഭാവന ചെയ്യുന്ന പൊതുജനങ്ങള്‍ക്കും ടൈറ്റന്‍ പിന്തുണ നല്‍കുന്നുണ്ട്.