കുവൈറ്റിൽ ആളുകൾ ഏറ്റവും അധികം ഉപയോഗിക്കുന്ന വീഡിയോ ആപ്പ് ടിക് ടോക്ക്
കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിലും കുവൈറ്റിലെ ബ്രോഡ്കാസ്റ്റിംഗ് ആപ്ലിക്കേഷൻസ് വിഭാഗത്തിൽ ഒന്നാമതെത്തി ടിക് ടോക്ക്. 2022ന്‍റെ ആദ്യ പാദത്തിലും ടിക് ടോക്കായിരുന്നു പട്ടികയിൽ ഒന്നാമത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കനുസരിച്ച് യൂട്യൂബ് രണ്ടാം സ്ഥാനത്താണ്.
നെറ്റ്ഫ്ലിക്സിനാണ് മൂന്നാം സ്ഥാനം. സോഷ്യൽ മീഡിയ വിഭാഗത്തിൽ, ഫെയ്സ്ബുക്ക് പട്ടികയിൽ ഒന്നാമതെത്തി. ട്വിറ്റർ രണ്ടാം സ്ഥാനത്തും ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ടംബ്ലർ മൂന്നാം സ്ഥാനത്തുമാണ്. ഇലക്ട്രോണിക് ഗെയിം ആപ്ലിക്കേഷനിൽ ബ്ലിസാർഡ് ഗെയിംസ് ഒന്നാം സ്ഥാനത്താണ്. വാല്‍വ്‌സ് സ്റ്റീം, പ്ലേസ്റ്റേഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയാണ് പിന്നിലുള്ളത്.