സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലിനു സാധ്യത
റിയാദ്: ഇന്ന് മുതൽ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, നജ്റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മിതമായ മഴയ്ക്കും ഇടയ്ക്ക് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദമ്മാം, കോബാർ, ഖത്തീഫ്, ദഹ്റാൻ, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ബുധൻ മുതൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.