ഒമാനിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
മസ്കത്ത്: ഒമാനിലെ ഹജർ മലനിരകളിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ആദം-തുംറൈത്-സലാല റോഡിലും സമീപ പ്രദേശങ്ങളിലും ഗതാഗതം താറുമാറായിരുന്നു.