Tuesday, December 3, 2024
LATEST NEWSSPORTS

ബ്ലാസ്റ്റേഴ്സ് വിട്ട് മൂന്ന് താരങ്ങൾ ; ആരാധകർക്ക് നിരാശ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനോട് മൂന്ന് താരങ്ങൾ വിടപറഞ്ഞു. മലയാളി താരങ്ങളായ അബ്ദുൾ ഹക്കു, വി.എസ് ശ്രീക്കുട്ടൻ, ഗോവൻ താരം അനിൽ ഗോയങ്കർ എന്നിവരാണ് ക്ലബ്ബ് വിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമെത്തി.

27 കാരനായ ഹക്കു സെന്‍റർ ബാക്കാണ്. 2018 മുതൽ ഹക്കു ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗമാണ്. എന്നാൾ, ക്ലബ്ബിന്‍റെ ആദ്യ ഇലവനിൽ ഇടം നേടാൻ ഹക്കുവിന് കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ലോണിൽ ഗോകുലം കേരളയിലേക്ക് അയച്ചിരുന്നു. തുടർന്നാണിപ്പോൾ ഹക്കു ക്ലബ് വിട്ടത്. എന്നാൽ ഹക്കു ഗോകുലത്തിൽ തുടരുമോ എന്ന് വ്യക്തമല്ല.

ശ്രീക്കുട്ടനും അനിലും ബ്ലാസ്റ്റേഴ്സിന്‍റെ റിസർവ് ടീം കളിക്കാരാണ്. കഴിഞ്ഞ സീസണിലെ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഫസ്റ്റ് ടീമിനായി അരങ്ങേറ്റം കുറിച്ച ശ്രീക്കുട്ടന് ഐഎസ്എൽ ടീമിൽ ഇടം നേടാനായില്ല. പിന്നീട് ശ്രീക്കുട്ടനും ഗോകുലത്തിൽ ലോണിൽ കളിക്കുകയായിരുന്നു. അനിൽ ബ്ലാസ്റ്റേഴ്സിന്‍റെ സീനിയർ ടീമിനായി കളിച്ചിട്ടില്ല.