Monday, January 20, 2025
HEALTHLATEST NEWS

പട്ടിയെ കൊല്ലുന്നവരെ നിയമപരമായി നേരിടും, കൊല്ലുന്നതല്ല പരിഹാരമെന്ന് എം.ബി. രാജേഷ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

“പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടും.

അതല്ല പരിഹാരം. അങ്ങനെയല്ല ഈ പ്രശ്നം പരിഹരിക്കാനാവുക. പ്രശ്നപരിഹാരം ശാസ്ത്രീയമായി മാത്രമേ സാധ്യമാകൂ. നാം അതിനോട് സഹകരിക്കണം.” രാജേഷ് പറഞ്ഞു.