Wednesday, January 29, 2025
LATEST NEWSTECHNOLOGY

ജൈടെക്സ് ടെക് ഷോയിൽ ഇക്കുറി പറക്കും കാർ എത്തുന്നു

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട് പേർക്ക് ഇരിക്കാവുന്ന പറക്കുന്ന കാർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മാസം 10 മുതൽ 14 വരെ ദുബായ് വേൾ ട്രേ​ഡ് സെന്‍ററിലാണ് ജൈ​ടെ​ക്സ്​ നടക്കുന്നത്.

ഫ്ലൈയിംഗ് കാർ ഭാവിയുടെ വാഹനം എന്നാണ് അറിയപ്പെടുന്നത്. ദുബായിൽ ഇത്തരം കാറുകൾക്കും വിമാനങ്ങൾക്കും മാത്രമായി ഒരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയുണ്ട്. യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന കാറുകൾക്ക് പുറമേ, അത്തരം വാഹനങ്ങൾ വഴി ഓൺലൈൻ ഡെലിവറി വസ്തുക്കൾ എത്തിക്കാനും പദ്ധതിയുണ്ട്. ഇന്ന് തുറക്കുന്ന എക്സ്പോ സിറ്റിയിലേക്ക് ഭാവിയിൽ ആളില്ലാ വാഹനങ്ങളും എത്തിച്ചേക്കും. ഇതിന് മുന്നോടിയായാണ്, പറക്കുന്ന കാർ ജൈ​ടെ​ക്സി​ൽ എത്തുന്നത്. ടെക് കമ്പനിയായ എക്സ്പെംഗും ഒരു ഇവി നിർമ്മാതാവും ചേർന്നാണ് ഫ്ലൈയിംഗ് കാർ വികസിപ്പിച്ചെടുത്തത്. കുത്തനെ പറക്കാനും താഴാനും കാറിന് കഴിവുണ്ട്.

ദുബായ് ചേംബർ ഓഫ് കൊമേഴ്സിന്‍റെ സഹായത്തോടെയാണ് കാർ വികസിപ്പിച്ചത്. ഇതൊരു ഇലക്ട്രിക് കാറാണ്. സ്വയം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. അതിനാൽ ഡ്രൈവറുടെ ആവശ്യമില്ല. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാറിൽ അത്യാധുനിക ഫ്ലൈറ്റ് കൺട്രോൾ സംവിധാനമാണ് ഉപയോഗിക്കുന്നത്.