Wednesday, January 22, 2025
LATEST NEWSSPORTS

തിരുവനന്തപുരം ട്വന്റി20; ദക്ഷിണാഫ്രിക്ക എത്തി, ഇന്ത്യൻ ടീം ഇന്നെത്തും

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് തലസ്ഥാനത്തെത്തും. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ടീമിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. ജൂൺ 28ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം.

ദക്ഷിണാഫ്രിക്കൻ ടീമിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ സ്വീകരിച്ചു. തുടർന്ന് ടീം അംഗങ്ങൾ കോവളം റാവിസ് ഹോട്ടലിലേക്ക് പോയി. ഇന്ത്യൻ ടീമും ഇവിടെയാണ് താമസിക്കുന്നത്.

പരിശീലനത്തിനായി ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകുന്നേരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ എത്തേണ്ടതായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മുതൽ 8 വരെയും നാളെ ഉച്ചയ്ക്ക് 1 മുതൽ 4 വരെയും ടീം സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. നാളെ വൈകിട്ട് 5 മുതൽ രാത്രി 8 വരെയാണ് ഇന്ത്യൻ ടീം പരിശീലനം നടത്തുക.