രാജ്യത്തെ കൊവിഡ് കേസിൽ നേരിയ കുറവ്; 16,935 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡൽഹി : നാല് ദിവസത്തിന് ശേഷം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16935 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം പ്രതിദിന അണുബാധ നിരക്ക് 6.48 ശതമാനമാണ്. ഇന്നലെ 51 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് കൊവിഡ് കേസുകൾ 20,000ന് മുകളിലാണ്. ഞായറാഴ്ച 20,528 കേസുകളും ശനിയാഴ്ച 20,044 കേസുകളും വെള്ളിയാഴ്ച 20,038 കേസുകളും വ്യാഴാഴ്ച 20,139 കേസുകളും റിപ്പോർട്ട് ചെയ്തു. 1,44,264 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,069 പേർ രോഗമുക്തി നേടി.
ഇതോടെ രാജ്യത്ത് ഇതുവരെ 4,30,97,510 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം പേർക്ക് കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഇതോടെ രാജ്യത്തെ കൊറോണ വാക്സിനേഷൻ 200 കോടി കടന്നു.