Monday, December 23, 2024
LATEST NEWSSPORTS

16 വര്‍ഷം, 25 കിരീടങ്ങള്‍, അഞ്ച് ചാംപ്യന്‍സ് ട്രോഫി; മാര്‍സെലോ പടിയിറങ്ങി

മാഡ്രിഡ്: ബ്രസീലിൻറെ മാഴ്സലോ റയൽ മാഡ്രിഡിൽ നിന്ന് പടിയിറങ്ങി. നീണ്ട 16 വർഷമായി ക്ലബ്ബിൻറെ നിർണായക സാന്നിധ്യമായി കളത്തിലിറങ്ങിയ മാഴ്സലോയ്ക്ക് ക്ലബ്ബ് ഉചിതമായ വിടവാങ്ങൽ നൽകി. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ ഉൾപ്പെടെ 25 കിരീട വിജയങ്ങളുടെ ഭാഗമായാണ് ബ്രസീലിയൻ താരം സാൻറിയാഗോ ബെർണബ്യൂവിൽ നിന്ന് മടങ്ങുന്നത്.

റയലിനൊപ്പം ഏറ്റവും കൂടുതൽ കിരീടവിജയങ്ങൾ നേടിയ താരമാണ് മാർസെലോ. പ്രതിരോധത്തിൻറെ ഇടത് വശത്താണ് മാഴ്സലോ കളിച്ചത്. എന്നാൽ മാഴ്സലോയ്ക്ക് ഫീൽഡ് മുഴുവൻ നിറഞ്ഞ് കളിക്കുന്ന ഒരു ശൈലി ഉണ്ടായിരുന്നു. റയൽ മാഡ്രിഡിനായി 545 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 103 അസിസ്റ്റുകളും 38 ഗോളുകളും നേടിയിട്ടുണ്ട്. 

മാർസെലോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പങ്കാളിത്തം ടീമിന് നിർണായക ശക്തിയായിരുന്നു, മുന്നേറ്റക്കാരെ പോലും അമ്പരപ്പിക്കുന്ന തരത്തിലയിരുന്നു അപാരമായ പന്തടക്കവും വേഗവും. 2007ൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ളൂമിനെൻസിൽ നിന്നാണ് മാഴ്സലോ റയലിലെത്തിയത്.