Friday, January 17, 2025
LATEST NEWSSPORTS

ലോക സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പണമില്ല; സഹായം തേടി മലയാളി കായിക താരം

കോഴിക്കോട് : അർജന്റീനയിൽ നടക്കുന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പണമില്ലാത്തതിനാൽ സാമ്പത്തിക സഹായം തേടി മലയാളി കായികതാരം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ബിരുദ വിദ്യാർത്ഥിനിയായ വിസ്മയ വിനോദ് രാജ്യത്തിന് അഭിമാനമായി മാറാൻ സാമ്പത്തിക സഹായം കാത്തിരിക്കുകയാണ്.

വിസ്മയ ആറ് തവണ ദേശീയ തലത്തിൽ മത്സരിക്കുകയും രണ്ട് തവണ മെഡൽ നേടുകയും ചെയ്തു. അടുത്ത ഒക്ടോബറിൽ അർജന്റീനയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എന്നാൽ വിലകൂടിയ സ്കേറ്റിംഗ് കിറ്റ് വാങ്ങാനോ ലോക ചാമ്പ്യൻഷിപ്പിന്റെ ചെലവ് കണ്ടെത്താനോ വിസ്മയയുടെ കുടുംബത്തിന് മാർഗമില്ല. രണ്ടര ലക്ഷത്തോളം രൂപ വേണ്ട മത്സരത്തിന് കായികപ്രേമികൾ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിസ്മയ.

അർജന്റീനയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനും വിസ്മയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്.