Sunday, December 22, 2024
SPORTS

ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി വിശ്വനാഥൻ ആനന്ദ്

സ്റ്റാവൻജർ: ഞായറാഴ്ച സ്റ്റാവൻജറിൽ നടന്ന മത്സരത്തിൽ വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. 10 പേർ പങ്കെടുത്ത മത്സരത്തിൽ ആനന്ദ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ വെസ്‌ലി സോ 6.5 പോയിന്റുമായി ഒന്നാമതെത്തി. മാഗ്നസ്, അനീഷ് ഗിരി എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏഴാം റൗണ്ടിൽ മാഗ്നസിനെതിരെയാണ് ആനന്ദ് വിജയിച്ചത്. ക്ലാസിക്കൽ പോരാട്ടത്തിൽ വാഷിർ ലാഗ്രേയ്ക്കെതിരെയാണ് ആനന്ദിന്റെ ആദ്യ റൗണ്ട് പോരാട്ടം.