Sunday, December 22, 2024
GULFLATEST NEWS

മരുഭൂമിയിലെ വിസ്മയം ; ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയം ‘അൽ ഉല’

ജിദ്ദ: നിരവധി സംസ്കാരങ്ങളും സൗദി അറേബ്യയുടെ ചരിത്രവും ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ മ്യൂസിയമായ ‘അൽ ഉല’യുടെ കൂടുതൽ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടു. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് മദീന മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഉലയുടെ ചിത്രങ്ങൾ ഫെഡറേഷൻ ഓഫ് അറബ് ന്യൂസ് ഏജൻസിയുടെ (എഫ്.എ.എൻ .എ) സഹകരണത്തോടെയാണ് പുറത്തുവന്നത്.

വിനോദസഞ്ചാരികൾക്കും ചരിത്രത്തെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്കും ഈ സ്ഥലം ഒരു മികച്ച അനുഭവമായിരിക്കും. 2,00,000 വർഷങ്ങൾക്ക് മുമ്പുള്ള സാംസ്കാരിക ലോകത്തേക്ക് വിനോദസഞ്ചാരികളെ ‘അൽ ഉല’ തിരികെ കൊണ്ടുപോകും. വിഷൻ 2030 മായി ബന്ധപ്പെട്ട നിക്ഷേപ സാധ്യതകൾ കണക്കിലെടുത്ത് നിരവധി പുതിയ പദ്ധതികൾ ഇവിടെ പുരോഗമിക്കുകയാണ്.

യുനെസ്കോയുടെ പൈതൃക പട്ടികയിൽ സൗദി അറേബ്യയിൽ നിന്ന് ഉൾപ്പെടുന്ന ആദ്യ സ്ഥലം കൂടിയാണിത്. സുഗന്ധവ്യഞ്ജന വ്യാപാര പാതയിലെ പ്രധാന നഗരവും അൽ-ഉലയായിരുന്നു. പുരാതന ദാദാൻ സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങൾ അവശേഷിക്കുന്ന ഹെഗ്ര, ഇക്മ മലയിടുക്കുകൾ സന്ദർശകരുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്.