രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം 36 പൈസ കുറഞ്ഞ് 79.61 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയിൽ വില വർധനയാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്.
ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ ഇന്ത്യൻ കറൻസി 79.22 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. 79.69 ആയി കുറഞ്ഞ ശേഷം സ്ഥിതി അൽപം മെച്ചപ്പെട്ടു.
വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം സമ്മിശ്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയുടെ തിരിച്ചുവരവും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും വരും ദിവസങ്ങളിൽ രൂപയുടെ മൂല്യത്തെ ബാധിക്കും.