Wednesday, February 5, 2025
LATEST NEWSTECHNOLOGY

ട്വിറ്റർ കേസ്; വിചാരണ ഒരാഴ്ച നീട്ടി തരണമെന്ന് മസ്‌ക്

വാഷിം​ഗ്ടൺ: ട്വിറ്റർ കേസിൽ ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് എലോണ് മസ്ക്. ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിൻവാങ്ങിയതിന് മസ്കിനെതിരെ കമ്പനി ഫയൽ ചെയ്ത കേസിന്‍റെ വിചാരണ ഒക്ടോബറിൽ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മസ്ക് ഒക്ടോബർ 10ന് അല്ല, ഒക്ടോബർ 17 മുതൽ അഞ്ച് ദിവസത്തെ വിചാരണയ്ക്ക് തയ്യാറാണെന്ന് മസ്‌ക് അറിയിച്ചിരിക്കുകയാണ്.

വിചാരണ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കണമെന്ന മസ്കിന്‍റെ ആവശ്യം നിരസിച്ച് ഡെലവെയേഴ്‌സ് കോടതി ചീഫ് ജഡ്ജ് ചാൻസലർ കാതലീൻ മക്കോർമിക് ചാൻസറി ഒക്ടോബറിൽ തന്നെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടിരുന്നു. കേസിന്‍റെ വിചാരണ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തെയും അഭിഭാഷകർ തമ്മിൽ വലിയ വാദമാണ് ഉണ്ടായത്.