Wednesday, January 22, 2025
LATEST NEWSSPORTS

നിരത്തുകൾ ജന നിബിഡം; കിരീടവുമായെത്തിയ ലങ്കന്‍ ടീമിന് ഉജ്ജ്വല സ്വീകരണം 

കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി മടങ്ങിയെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ വരവേൽപ്പ് നൽകി ആരാധകർ. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ടീം ചൊവ്വാഴ്ച രാവിലെയാണ് കൊളംബോയിൽ എത്തിയത്.

കളിക്കാരെ സ്വീകരിക്കാൻ ആരാധകർ വിമാനത്താവളത്തിൽ തടിച്ചുകൂടി. ഏഷ്യാ കപ്പ് ട്രോഫിയുമായി തുറന്ന ഡബിൾ ഡെക്കർ ബസിൽ ശ്രീലങ്കൻ താരങ്ങളുടെ പരേഡും നടന്നു. ഏഷ്യാ കപ്പ് വിജയാഘോഷത്തിൽ പങ്കെടുക്കാൻ റോഡുകളിൽ ആരാധകരും നിറഞ്ഞു.