Sunday, December 22, 2024
LATEST NEWSSPORTS

ചരിത്രമെഴുതി സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്; റെക്കോർഡ് പെരുമഴ

തേഞ്ഞിപ്പലം: ചരിത്രത്തിൽ ഇന്നോളമില്ലാത്ത വിധം റെക്കോർഡ് മഴയ്ക്ക് സാക്ഷ്യം വഹിച്ച് സംസ്ഥാന ക്ലബ് അത്‌ലറ്റിക് മീറ്റ്. 3 ദിവസം കൊണ്ട് 23 മീറ്റ് റെക്കോർഡുകളാണ് പിറന്നത്. ഇന്ന് 43 ഇനങ്ങളിൽ ഫൈനൽ നടക്കുന്നതിനാൽ ഇനിയും റെക്കോർഡുകൾ പ്രതീക്ഷിക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് മീറ്റ് നടക്കുന്നത്. ഇത്തവണ 9 റെക്കോർഡുകളാണ് ആദ്യ രണ്ട് ദിവസം കൊണ്ട് പിറന്നത്. ഇന്നലെ 5 റെക്കോർഡുകൾ.

ഇന്നലത്തെ റെക്കോർഡ് ലിസ്റ്റ്:

കെ.സി.സിദ്ധാർഥ്– ഡിസ്കസ് ത്രോ (കെ.സി.ത്രോസ് ചെറുവത്തൂർ), എ.ബി.അരുൺ– ട്രിപ്പിൾ ജംപ് (കടകശ്ശേരി ഐഡിയൽ), ഷെറിൻ ജോസ്– 5,000 മീറ്റർ (കോതമംഗലം മാർ അത്തനേഷ്യസ്), കെ.പി. ഷിൽഡ– 200 മീറ്റർ (തിരുവനന്തപുരം മാമൂട് ബ്രദേഴ്സ്), പാർവണ ജിതേഷ്– ഷോട്പുട് (ചെറുവത്തൂർ കെ.സി. ത്രോസ് അക്കാദമി).