Wednesday, January 22, 2025
LATEST NEWSTECHNOLOGY

സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ് ആപ്ലിക്കേഷനുകൾ കാണിക്കുന്നു.

ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.

അതേസമയം, ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം അയയ്ക്കാൻ കഴിയും.