Saturday, January 18, 2025
LATEST NEWSSPORTS

രണ്ട് സിക്‌സറുകൾക്കപ്പുറം രോഹിതിനെ കാത്തിരിക്കുന്നത് റെക്കോർഡ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ, നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമാകാൻ രോഹിത്തിന് വേണ്ടത് 2 സിക്‌സറുകൾ കൂടി.

നിലവിൽ 171 ടി20 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 172 സിക്സറുകളുമായി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലാണ് പട്ടികയിൽ ഒന്നാമത്. ഈ റെക്കോർഡ് സ്വന്തമാക്കാൻ രോഹിത്തിന് രണ്ട് സിക്സറുകൾ കൂടി നേടേണ്ടതുണ്ട്. നാളെ രോഹിത്തിന്റെ ദിവസമാണെങ്കിൽ, അദ്ദേഹം ഈ റെക്കോർഡ് നേടും.

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലാണ് സിക്സറുകളുടെ കാര്യത്തിൽ മൂന്നാമത്. 124 ടി20 സിക്സറുകളാണ് ഗെയിലിന്റെപേരിലുള്ളത്. ഒയിൻ മോർഗൻ (120 സിക്സറുകൾ), ആരോൺ ഫിഞ്ച് (117 സിക്സറുകൾ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.