Sunday, January 25, 2026
HEALTHLATEST NEWS

ഇന്ത്യയിലെ സജീവ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

തിരുവനന്തപുരം: രാജ്യത്തെ സജീവ കോവിഡ് -19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. 122 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. കൃത്യമായി പറഞ്ഞാൽ, 2022 ഫെബ്രുവരി 28 ന് 102601 രോഗികൾ ഉണ്ടായിരുന്നു. ഇന്ന് അത് 104555 എത്തിയിരിക്കുന്നു.

ലോകത്ത് ലക്ഷത്തിലേറെ സജീവ കോവിഡ് രോഗികളുള്ള 25 രാജ്യങ്ങളില്‍ 25-ാമത്തെ രാജ്യമാണ് ഇന്ത്യ. ആശങ്കപ്പെടാൻ അധികമൊന്നുമില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വാക്സിനേഷന്റെ കാര്യത്തിൽ ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ, മരണനിരക്ക് ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, ഇനിയും വാക്സിനേഷൻ എടുക്കാത്ത നിരവധി ആളുകളുണ്ട്. രാജ്യത്ത് ഇതുവരെ 197 കോടിയിലധികം വാക്സിനുകൾ നൽകി. രണ്ട് കോടി 38 ലക്ഷം വാക്സിനുകൾക്ക് ശേഷം 200 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.