Saturday, January 24, 2026
LATEST NEWSSPORTS

കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറില്‍ നടക്കും

ഒക്ടോബർ എട്ടിന് ദുബായിലെ ഊദ് മേത്ത അൽ നാസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബികെകെ സ്പോർട്സ് ദുബായിലേക്ക് മടങ്ങുന്നത്.

മുൻ കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത്, അബ്ദുറഹിമാൻ കല്ലായി എന്നിവർ പങ്കെടുക്കും. നിലവിൽ 64 ബ്രോഡ്കാസ്റ്റർമാരുമായി ബികെകെ കരാർ ഒപ്പിട്ടിട്ടുണ്ട്. 190 ലധികം രാജ്യങ്ങളിൽ ഇതിന് സംപ്രേഷണാവകാശവുമുണ്ട്.

ചാമ്പ്യൻഷിപ്പിൽ 10 മത്സരങ്ങൾ ഉണ്ടാകും, അതിൽ 20 പേർ പങ്കെടുക്കും. സ്വിറ്റ്സർലൻഡിന്‍റെ ഉൾറിച്ച് ബൊകെമെ, റഷ്യയുടെ ഗാഡ്സി മെഡ്സിഡോവ്, ഫുർഖാൻ സെമി കരാബാഖ് എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും ഉസ്ബെക്കിന്‍റെ മാവ് ലുദ് തുപീവും തമ്മിലുള്ള മത്സരമാണ് പ്രധാന ആകർഷണം. ഇന്ത്യ-പാക് പോരാട്ടം കാണികളെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഷുഹൈബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. പാകിസ്താനിൽ നിന്നുള്ള ഷക്കീൽ അബ്ദുള്ള ചാണ്ടി മത്സരരംഗത്തുണ്ടാകും.