Monday, December 23, 2024
LATEST NEWSSPORTS

ഇന്ത്യൻ ബൗളർമാർ ​ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി

തിരുവനന്തപുരം: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. പേസർമാരായ അർഷ്ദീപ് സിങ്ങും ദീപക് ചഹാറും ആഞ്ഞടിച്ചപ്പോൾ സ്കോർ ബോർഡിൽ പത്ത് റൺസെത്തുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. എയ്ഡൻ മർക്രം, വെയ്ൻ പാർനെൽ, കേശവ് മഹാരാജ് എന്നിവർ അർധസെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്കയെ 100 റൺസിന് മുകളിൽ എത്തിച്ചു.

41 റൺസെടുത്ത മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മർകം 25 റൺസും പാർനെൽ 24 റൺസും നേടി. ഇവരെക്കൂടാതെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത മറ്റ് ബാറ്റ്സ്മാൻമാരാരും തന്നെ ഇരട്ട സംഖ്യ കണ്ടില്ല. ഇന്ത്യക്കായി അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർഷൽ പട്ടേലും ചാഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.