Wednesday, January 22, 2025
LATEST NEWSSPORTS

സന്തോഷവാർത്ത; ഫുട്ബോൾ ലീ​ഗിൽ ഇന്ത്യയും ജർമനിയും കൈകോർക്കുന്നു

ആരാധകരെ ആവേശഭരിതരാക്കാൻ ഇന്ത്യയും ജർമ്മനിയും ഫുട്ബോളിൽ കൈകോർക്കുന്നു. ഐഎസ്എൽ സംഘാടകരായ എഫ്എസ്‌ഡിഎല്ലും ജർമ്മനിയിലെ ഡോയിഷ് ഫുട്ബോൾ ലീ​ഗും തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ജർമ്മനിയിലെ ഒന്നാം ഡിവിഷൻ ബുന്ദസ്‌ലി​ഗയുടേയും രണ്ടാം ഡിവിഷനായ ബുന്ദസ്‌ലി​ഗ 2-ന്റേയും നടത്തിപ്പുകരാണ് ഡോയിഷ് ഫുട്ബോൾ ലീ​ഗ്. ആരാധകരുടെ ഇടപഴകൽ, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പരസ്പരം കൈകോർക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

ജർമ്മൻ ഫുട്ബോൾ ഇതിനകം തന്നെ ഇന്ത്യയിൽ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. ബുന്ദസ്‌ലി​ഗയുടേ സൂപ്പർ ക്ലബ്ബുകളായ റെ‍ഡ്ബുൾ ലെയ്പ്സി​ഗും ബൊറൂസിയ ഡോർട്ട്മുണ്ടും ഇതിനകം തന്നെ ഐഎസ്എൽ ക്ലബ്ബുകളുമായി സഹകരിക്കുന്നുണ്ട്. എഫ്സി ഗോവയുമായാണ് ലെയ്സിഗിന്‍റെ സഹകരണം. ഡോർട്ട്മുണ്ട് ഹൈദരാബാദ് എഫ്സിയുമായി കൈകോർത്തു.