Saturday, January 18, 2025
LATEST NEWS

മുന്നേറി വിപണി; സെൻസെക്സ് 783 പോയിന്റ് ഉയർന്നു

മുംബൈ: ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉയർന്നു. സെൻസെക്സ് 783.14 പോയിന്‍റ് അഥവാ 1.38 ശതമാനം ഉയർന്ന് 57,571.95 ലും നിഫ്റ്റി 244.70 പോയിന്‍റ് അഥവാ 1.45 ശതമാനം ഉയർന്ന് 17,132 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1633 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 250 ഓഹരികൾ ഇടിഞ്ഞു. 65 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ് സൂചികകൾ ഇന്ന് ഒരു ശതമാനത്തിലധികം ഉയർന്നു. മിക്ക മേഖലാ സൂചികകളും പ്രഭാത വ്യാപാരത്തിൽ നേട്ടത്തിലായിരുന്നു.  നിഫ്റ്റി മെറ്റൽ ഇന്നലത്തെ നഷ്ടം നികത്തുകയും 3 ശതമാനത്തിലധികം നേട്ടമുണ്ടാക്കുകയും ചെയ്തപ്പോൾ ബാങ്ക് 2 ശതമാനത്തിലധികം ഉയർന്നു.