Saturday, December 21, 2024
LATEST NEWSPOSITIVE STORIES

പൂക്കളമൊരുക്കാൻ ടെറസിലുണ്ട് പൂപ്പാടം

മഞ്ചേരി: മൃദുല കുമാരി ഓണക്കാലത്ത് വീടിനെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അരുകിഴായയിലെ ഈ പൂന്തോട്ടവീട് നിറയെ ചെണ്ടുമല്ലിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കും. അരുകിഴായ സ്മൃതി എന്ന വീടിന്‍റെ ടെറസിന് മുകളിലാണ് കൊച്ചു പൂപ്പാടം. 4 വർഷമായി വീടിനു മുകളിൽ ചെണ്ടുമല്ലി കൃഷി ചെയ്യുന്നു.

അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് ശേഖരിച്ചത്. നേരമ്പോക്കിനും വിനോദത്തിനുമായാണ് കൃഷി ആരംഭിച്ചത്. ഓരോ ഓണക്കാലത്തും ആവശ്യത്തിലധികം പൂക്കൾ ഉണ്ടാകും. മൃദുല കുമാരിയെ മകൻ നിഷാന്തും കൊച്ചുമകൾ അനാമികയും സഹായിക്കും. ഓണ സമ്മാനമായി അയൽ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഉള്ളതാണ് പൂക്കൾ. ഓണം കാർഷിക ആഘോഷമായതിനാൽ സ്വന്തം കൃഷിയിടത്തിലെ പൂക്കൾ വേണമെന്നാണ് ഇവരുടെ നിലപാട്.