Tuesday, December 17, 2024
LATEST NEWSTECHNOLOGY

മോട്ടോറോളയുടെ ജി 32 സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് നടക്കും

മോട്ടറോളയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി. ബജറ്റ് ശ്രേണിയിൽ വാങ്ങാൻ കഴിയുന്ന ഈ സ്മാർട്ട്ഫോണുകൾ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറുകളിൽ ലഭ്യമാണ്. 12,999 രൂപ മുതലാണ് വിലവരുന്നത്.

ഡിസ്പ്ലേയുടെ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, സ്മാർട്ട്ഫോണുകൾ 6.55 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമായി വരുന്നു, കൂടാതെ 2400 x 1080 പിക്സലുകളുടെ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു.

ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്നു. 4 ജിബി റാമിലും 64 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജിലും വാങ്ങാൻ കഴിയും.