Tuesday, December 24, 2024
HEALTHLATEST NEWSTECHNOLOGY

ആദ്യത്തെ കൃത്രിമ 3ഡി പ്രിന്റഡ് മനുഷ്യ കോർണിയ വികസിപ്പിച്ചു

ഹൈദരാബാദിൽ ഗവേഷകർ 3ഡി പ്രിന്റഡ് കൃത്രിമ കോർണിയ സൃഷ്ടിച്ച് മുയലിന്‍റെ കണ്ണിലേക്ക് മാറ്റിവച്ചു.
എൽ.വി. പ്രസാദ് ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൽ.വി.പി.ഇ.ഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐ.ഐ.ഐ.ടി), സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സി.സി.എം.ബി) എന്നിവിടങ്ങളിലെ ഗവേഷകരാണ് മനുഷ്യന്റെ കോർണിയ ടിഷ്യുവിൽ നിന്ന് 3 ഡി പ്രിന്റഡ് കോർണിയ വികസിപ്പിച്ചെടുത്തത്.
ഒരു ഇന്ത്യൻ ക്ളിനീഷ്യൻ-സയന്റിസ്റ്റ് ടീമിന്റെ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നമാണിത്. ട്രാൻസ്പ്ലാന്റേഷനായി ഒപ്റ്റിക്കലും ഫിസിക്കലും ആയി അനുയോജ്യമായ ആദ്യത്തെ 3-ഡി പ്രിന്റഡ് ഹ്യൂമൺ കോർണിയയാണിത്.