Friday, January 17, 2025
LATEST NEWSSPORTS

അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്.

വിസ ലഭിക്കാൻ വൈകിയതിനാൽ അവസാന രണ്ട് മത്സരങ്ങൾ വിൻഡീസിൽ തന്നെ കളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് ദിവസം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് നടത്തിയ ചരടുവലികളിലൂടെ വിസ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം ടി20യിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിൻഡീസിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.