Tuesday, December 17, 2024
GULFLATEST NEWS

ഈദ് അവധികൾ കഴിഞ്ഞു ; ഖത്തറിൽ ബാങ്കുകൾ ഇന്ന് തുറക്കും

ദോഹ: ഈദ് അവധിക്ക് ശേഷം ഖത്തറിലെ ബാങ്കിംഗ് മേഖല ഇന്ന് തുറക്കും. മൂന്ന് ദിവസത്തെ അവധിക്ക് ശേഷമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.

അതേസമയം, അവധി ദിവസങ്ങളിലും എല്ലാ ബാങ്കുകളിലും ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് ചെക്ക് കൺവേർഷൻ (ഇസിസി) സേവനങ്ങൾ നൽകിയിരുന്നു. വാരാന്ത്യങ്ങളും ഔദ്യോഗിക അവധി ദിവസങ്ങളും ഉൾപ്പെടെ ആഴ്ചയിലെ എല്ലാ ദിവസവും ഇസിസി സേവനങ്ങൾ നൽകാൻ ഖത്തർ സെൻട്രൽ ബാങ്ക് ഈ മാസം ആദ്യ വാരത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഈദ് അവധി ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ഇ.സി.സി സേവനങ്ങളും നൽകിയിരുന്നു. ബാങ്കിംഗ് മേഖല ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമ്പോൾ, സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും ഈദ് അവധിക്കും വാരാന്ത്യ അവധിക്കും ശേഷം 17 മുതൽ പ്രവർത്തനം പുനരാരംഭിക്കും. സ്വകാര്യ മേഖലയിൽ ഇന്നലെ മുതൽ ഓഫീസുകൾ തുറന്നു.