Friday, January 17, 2025
GULFLATEST NEWS

ഒരു ദിവസം പിന്നിട്ടിട്ടും ദുബായ്–കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതത്തിലായി യാത്രക്കാർ

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി പേർ ദുരിതത്തിലായി.

ഉച്ചയ്ക്ക് 2.30 ഓടെ എല്ലാ യാത്രക്കാരെയും വിമാനത്തിൽ ഇരുത്തിയെങ്കിലും നാല് മണിക്കൂർ വിമാനത്തിൽ ഇരുത്തി. സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി യാത്ര വൈകുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തുനിന്ന ശേഷം വിസയുള്ളവരെ രാത്രിയോടെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും സന്ദർശക വിസയിൽ എത്തിയ യാത്രക്കാർക്ക് വിമാനത്താവളം വിട്ടുപോകാൻ കഴിഞ്ഞില്ല.