ഹജ്ജ് സേവനം നൽകുന്ന കമ്പനിയുടെ സിഇഒയെ പുറത്താക്കി
മിന: ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിന് സിഇഒയെയും ഹജ്ജ് സേവനം നൽകുന്ന കമ്പനിയുടെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനെയും പുറത്താക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡുമായി ഏകോപിപ്പിച്ചാണ് അച്ചടക്ക നടപടി.
ആവശ്യമായ സേവനങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതിന്‍റെ കാരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടക്കുകയാണെന്നും തീർത്ഥാടകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും അവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് സീസണിൽ പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളും കമ്പനികളും സ്ഥാപനങ്ങളും നിരീക്ഷിക്കുമെന്നും എല്ലാ ലംഘനങ്ങളും നിരീക്ഷിക്കുമെന്നും അവ ഉടൻ കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.