Wednesday, January 22, 2025
GULFLATEST NEWS

യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു

യെമൻ-സൗദി വെടിനിർത്തൽ കരാർ നീട്ടിയ നടപടി സ്വാഗതം ചെയ്ത് യുഎസ് പ്രസിഡൻറ് ജോ ബൈഡൻ. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി ധീരമായ നേതൃത്വം കാണിച്ചു. അതിർത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ ചെറുക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അതിർത്തി കടന്നുള്ള ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യമൻ വെടിനിർത്തൽ കരാർ നീട്ടുന്നതിൽ സൗദി ഭരണാധികാരിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ച കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രദേശത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.