പ്രവാസി വനിതകള്‍ക്ക് ഏറ്റവും മികച്ച സ്ഥലം; എട്ടാം സ്ഥാനം സ്വന്തമാക്കി ഖത്തര്‍
ദോഹ: പ്രവാസികൾക്കുള്ള ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പട്ടികയിൽ ഇടം നേടി ഖത്തർ. 2022ല്‍ പ്രവാസി വനിതകള്‍ക്കായുള്ള മികച്ച ജീവിത നിലവാരത്തില്‍ ലോകത്ത് എട്ടാം സ്ഥാനം ഖത്തര്‍ സ്വന്തമാക്കി. ഇന്‍റർനാഷണൽ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് 2022 ലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലെ ഹെൽത്ത് ആൻഡ് വെൽ ബീയിംഗ് സബ് കാറ്റഗറിയിൽ ഖത്തർ നാലാം സ്ഥാനത്താണ്.
നാല് ഉപവിഭാഗങ്ങളിലായി 52 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഡിജിറ്റൽ ലൈഫ് വിഭാഗത്തിൽ 17-ാം സ്ഥാനത്തും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 10-ാം സ്ഥാനത്തും ഭവനനിർമ്മാണത്തിൽ 24-ാം സ്ഥാനത്തും ഭാഷാ വിഭാഗത്തിൽ നാലാം സ്ഥാനത്തുമാണ് ഖത്തർ. ചൊവ്വാഴ്ചയാണ് സർവേ ഫലം പുറത്തുവന്നത്.
177 രാജ്യങ്ങളിൽ 181 പ്രദേശങ്ങളിൽ താമസിക്കുന്ന 12,000 ആളുകളിൽ നിന്നുള്ള പ്രതികരണങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ജീവിത നിലവാരം, ജീവിതസുഖം, തൊഴിൽ, സാമ്പത്തികം എന്നിവയിലെ സംതൃപ്തി സർവേയിൽ ഉൾപ്പെടുന്നു.