Saturday, January 17, 2026
LATEST NEWSSPORTS

ഇംഗ്ലണ്ട് താരത്തെ ‘ഇടിച്ചിടട്ടെ’ എന്ന് പന്ത്; അനുമതി നൽകി രോഹിത്

ബർമിങ്ങാം: മത്സരത്തിനിടെ ഇംഗ്ലീഷ് താരത്തെ ‘അടിക്കാൻ’ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് അനുവാദം തേടി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ റിഷഭ് പന്ത് രോഹിതിനോട് ഇംഗ്ലീഷുകാരനെ അടിക്കണോ എന്ന് ചോദിച്ചു.
ധൈര്യമായി അടിക്കാനായിരുന്നു രോഹിതിന്‍റെ മറുപടി . ഇരുവരും തമ്മിലുള്ള സംഭാഷണം സ്റ്റംപ് മൈക്കിൽ പകർത്തിയതിനു പിന്നാലെയാണ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സമയത്തായിരുന്നു സംഭവം. ഒരു റണ്ണിനായി ഓടുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് വില്ലി തന്‍റെ മുന്നിൽ നിൽക്കുകയായിരുന്നു, പന്ത് രോഹിതിനോട് അവനെ അടിക്കാമോ എന്ന് ചോദിച്ചു.

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം റിഷഭ് പന്തും ഇന്നിംഗ്സ് ഓപ്പണ് ചെയ്തു. ആദ്യ മത്സരത്തിൽ ഇന്നിങ്സ് ഓപ്പണ് ചെയ്ത ഇഷാൻ കിഷൻ പകരം പന്തിനെ ഇത്തവണ ടീമിൽ ഉൾപ്പെടുത്തി.