എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ കൊൽക്കത്തയിൽ നടക്കും
എഎഫ്സി കപ്പ് ഇന്റർ സോൺ സെമി ഫൈനൽ മത്സരത്തിന് കൊൽക്കത്ത ആതിഥേയത്വം വഹിക്കും. സെപ്റ്റംബർ ഏഴിനാണ് മത്സരം നടക്കുക. സെമിയിൽ മോഹൻ ബഗാൻ ആസിയാൻ സോൺ ചാമ്പ്യനെ നേരിടും. ഓഗസ്റ്റ് 24നാണ് ആസിയാൻ സോൺ ഫൈനൽ നടക്കുന്നത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റുമായി മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം കേരളയോട് തോറ്റ മോഹൻ ബഗാൻ ഇന്‍റർ സോൺ സെമി ഫൈനലിൽ എത്തിയെങ്കിലും ബാഷുന്ധര കിംഗ്സിനെയും മാസിയയെയും പരാജയപ്പെടുത്തി.