Tuesday, December 17, 2024
LATEST NEWSSPORTS

‘നന്ദി മിസ്റ്റര്‍ ഐപിഎല്‍’; റെയ്നയ്ക്ക് നന്ദി കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സുരേഷ് റെയ്നയ്ക്ക് ഹൃദയസ്പർശിയായ നന്ദി സന്ദേശവുമായി ചെന്നൈ സൂപ്പർ കിംഗ്സ്‌. ചിന്നത്തല ആരായിരുന്നു എന്നത് ഒരിക്കലും മറക്കില്ല എന്നാണ് സിഎസ്കെ ട്വിറ്ററിൽ കുറിച്ചത്.

“ചരിത്രത്തിലേക്ക് മഹത്വം കൊത്തിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവന്‍! അത് സാധ്യമാക്കിയവന്‍. എല്ലാത്തിനും നന്ദി, ചിന്ന തല” എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം സുരേഷ് റെയ്ന ചെന്നൈ സൂപ്പർ കിംഗ്സിന് നന്ദി അറിയിച്ചിരുന്നു.