Thursday, January 23, 2025
LATEST NEWSSPORTS

‘ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം’- രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിനെ ആറ് ടീമുകളായി ചുരുക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരം നിലനിർത്തണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയാൽ ആ ഫോർമാറ്റിന്‍റെ നിലവാരം നഷ്ടപ്പെടുമെന്നാണ് ശാസ്ത്രിയുടെ വാദം.

“10 അല്ലെങ്കിൽ 12 ടീമുകൾ കളിക്കരുത്. മികച്ച 6 ടീമുകൾ മാത്രം ടെസ്റ്റ് കളിച്ചാൽ, നിലവാരം ഉണ്ടാകും. എങ്കിൽ മാത്രമേ മറ്റ് മത്സരങ്ങൾ കളിക്കാൻ ഒരു വിൻഡോ ലഭിക്കുകയുള്ളൂ. ടി20യിലും ഏകദിനത്തിലും ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാം. എന്നിരുന്നാലും, ടെസ്റ്റുകളിലെ ടീമുകളുടെ എണ്ണം കുറയ്ക്കണം.” രവി ശാസ്ത്രി പറഞ്ഞു.