Friday, December 27, 2024
LATEST NEWS

105% വിൽപ്പന വളർച്ച രേഖപ്പെടുത്തി ടെസ്ല; വിപണി വിഹിതം ഇരട്ടിയാക്കി

2021 ൽ 23,140 യൂണിറ്റുകൾ വിറ്റ ടെസ്ല ഓഗസ്റ്റിൽ യുഎസ് വിപണിയിൽ 47,629 യൂണിറ്റുകൾ വിറ്റു. കൂടാതെ, വാഹന നിർമ്മാതാക്കളുടെ ഏറ്റവും പുതിയ വിൽപ്പന ഫലം ഈ വർഷം ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. ടെസ്ല പ്രതിമാസ വളർച്ചാ കുതിപ്പ് തുടരുകയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 105.8 ശതമാനം വളർച്ചയാണ് ടെസ്ല രേഖപ്പെടുത്തിയത്. ഇതോടെ, 2021 ലെ 2.1 ശതമാനത്തിൽ നിന്ന് ഈ വർഷം വിപണി വിഹിതം 4.1 ശതമാനമായി ഉയർത്താൻ ടെസ്ലയ്ക്ക് കഴിഞ്ഞു. ഈ വിൽപ്പന പ്രകടനത്തോടെ, ഈ വർഷം നിസ്സാൻ, ഫോക്സ്വാഗൺ വിപണി വിഹിതവുമായി കൂടുതൽ അടുക്കാൻ ടെസ്ലയ്ക്ക് കഴിഞ്ഞു.