Tuesday, December 17, 2024
LATEST NEWSTECHNOLOGY

ടെസ്ല മോഡൽ 3 ലോംഗ് റേഞ്ചിനായുള്ള ബുക്കിംഗ് നിർത്തി

യുഎസ്: യുഎസ് ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ല യുഎസിലും കാനഡയിലും മോഡൽ 3 ലോംഗ് റേഞ്ച് ഇലക്ട്രിക് കോംപാക്റ്റ് സെഡാന്‍റെ ഓർഡറുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു.

ബ്രാൻഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറിന്‍റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം മോഡൽ 3 ലോംഗ് റേഞ്ചിനായുള്ള ബുക്കിംഗ് പുനരാരംഭിക്കുമെന്ന് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ബുക്കിംഗ് എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.