ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിച്ച് ടെസ്ല ഷാങ്ഹായ്
ഓഗസ്റ്റ് 13 ന് നിർമ്മിച്ച ഏറ്റവും പുതിയ യൂണിറ്റ് ഉപയോഗിച്ച് ഒരു ദശലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിച്ചതായി ടെസ്ല ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ച ടെസ്ലയുടെ ഷാങ്ഹായ് ഫാക്ടറി തുടക്കത്തിൽ ടെസ്ല മോഡൽ 3 മാത്രമാണ് നിർമ്മിച്ചത്. പിന്നീട്, ഫാക്ടറി ടെസ്ല മോഡൽ വൈ ഉൽപാദനവും ആരംഭിച്ചു. ടെസ്ല മേധാവി എലോൺ മസ്ക് നിർമ്മാണത്തിൽ നാഴികക്കല്ല് കൈവരിച്ച ടീമിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
ഇതോടെ ഇലക്ട്രിക് വാഹന കമ്പനിയുടെ ആകെ നിർമ്മാണം 3 മില്ല്യൺ കടന്നതായും മസ്ക് അറിയിച്ചു. വരും മാസങ്ങളിൽ ആഗോള തലത്തിൽ 5 മില്ല്യൺ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണമാണ് ടെസ്ല പ്രതീക്ഷിക്കുന്നത്.