Tuesday, January 7, 2025
LATEST NEWSTECHNOLOGY

ഡ്യൂവൽ ക്യാമറ സെറ്റപ്പുമായി ടെക്നോ പോപ്പ് 6 പ്രൊ ഫോണുകൾ ഉടനെത്തും

ടെക്നോയുടെ ഏറ്റവും പുതിയ ടെക്നോ പോപ്പ് 6 പ്രോ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും. നേരത്തെ ബംഗ്ലാദേശിലാണ് ഫോണുകൾ പുറത്തിറക്കിയത്. ടെക്നോ പോപ്പ് 5 പ്രോയുടെ പിൻഗാമിയാണ് ടെക്നോ പോപ്പ് 6 പ്രോ. ടെക്നോ പോപ്പ് 5 പ്രോ ഫോണുകളുടെ നവീകരിച്ച പതിപ്പാണ് ടെക്നോ പോപ്പ് 6 പ്രോ ഫോണുകൾ. ടെക്നോ പോപ്പ് 6 പ്രോ ഒരു പുതിയ ഡിസൈനും മികച്ച ഡിസ്പ്ലേയുമായി വരുന്നു. ഡ്യുവൽ ക്യാമറ സജ്ജീകരണം, 5,000 എംഎഎച്ച് ബാറ്ററി, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകൾ. എൻട്രി ലെവലിൽ എത്തുന്ന ഫോണുകളിൽ ഒന്നാണ് ടെക്നോ പോപ്പ് 6 പ്രോ. ഫോൺ വളരെ കുറഞ്ഞ വിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10,000 രൂപയിൽ താഴെയായിരിക്കും ഫോണിന്‍റെ വില പ്രതീക്ഷിക്കുന്നത്. ഏകദേശം 8,900 രൂപയാണ് ഫോണിന്‍റെ വില. ആകെ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. പോളാർ ബ്ലാക്ക്, പീസ്ഫുൾ ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോൺ വഴി ഫോണുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.