പാകിസ്താന്റെ റെക്കോഡ് മറികടന്ന് ടീം ഇന്ത്യ
പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജയിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കിയത്. ഈ പരമ്പര വിജയത്തോടെ ഇന്ത്യൻ ടീം ഏകദിന ചരിത്രത്തിലെ റെക്കോർഡ് ബുക്കുകളിൽ പ്രവേശിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ തുടർച്ചയായ 12-ാം ഏകദിന പരമ്പര വിജയമാണിത്. ഈ വിജയത്തോടെ, ഒരു രാജ്യത്തിനെതിരെ ഏറ്റവും തുടർച്ചയായി ഉഭയകക്ഷി ഏകദിന പരമ്പര നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. 2007 മുതൽ 2022 വരെ വെസ്റ്റ് ഇൻഡീസിനെതിരായ എല്ലാ ഏകദിന പരമ്പരകളും ഇന്ത്യ നേടിയിരുന്നു. ആദ്യ മത്സരത്തിൽ മൂന്ന് റൺസിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ രണ്ട് വിക്കറ്റിന് പരമ്പര സ്വന്തമാക്കി.
1996 മുതൽ 2021 വരെ സിംബാബ്‌വെയ്‌ക്കെതിരേ തുടർച്ചയായി 11 പരമ്പരകൾ നേടിയ പാകിസ്ഥാന്‍റെ റെക്കോർഡ് ഈ വിജയത്തോടെ ഇന്ത്യ മറികടന്നു.