Monday, December 23, 2024
LATEST NEWSSPORTS

ലക്ഷ്യ സെന്നിനെ വീഴ്ത്തി മലയാളി താരം പ്രണോയ്

ജക്കാർത്ത: ഇന്തോനീഷ്യ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം ലക്ഷ്യ സെന്നിനെ എച്ച്എസ് പ്രണോയ് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടിൽ ലോക എട്ടാം നമ്പർ താരമായ സെന്നിനെ 21-10, 21-9 എന്ന സ്കോറിനാണ് പ്രണോയ് പരാജയപ്പെടുത്തിയത്. നിലവിൽ ലോക റാങ്കിങിൽ 23-ാം സ്ഥാനത്തുള്ള പ്രണോയിയുടെ ലക്ഷ്യയ്ക്കെതിരെയുളള ആദ്യ വിജയമായിരുന്നു.

ഇന്ത്യയുടെ കെ ശ്രീകാന്ത് 21-23, 10-21 എന്ന സ്കോറിന് ഫ്രാൻസിന്റെ ലെവർഡെസിനോട് തോറ്റു. ലെവർഡെസിനെതിരെ കളിച്ച ആറ് മത്സരങ്ങളിൽ ശ്രീകാന്തിന്റെ ആദ്യ തോൽവിയാണിത്. പുരുഷ ഡബിൾസിൽ ധ്രുവ് കപിലയും, എം.ആർ അർജുനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.