തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ വിരമിച്ചു
ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷമാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ബംഗ്ലാദേശിനെ നയിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കാനുള്ള തീരുമാനം പങ്കുവെച്ചത്. 33 കാരനായ താരം ജനുവരിയിലാണ് ടി20യിൽ നിന്ന് ഇടവേളയെടുത്തത്.
ബംഗ്ലാദേശിനായി 78 ടി20 മത്സരങ്ങൾ തമീം കളിച്ചിട്ടുണ്ട്. ടി20യിൽ 24.08 ശരാശരിയിൽ 1758 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 117.2 സ്ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്‍റെ പേരിൽ 7 അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉണ്ട്.