Friday, January 17, 2025
HEALTHLATEST NEWS

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കോവിഡ് രോഗമുക്തി നേടി

തമിഴ്നാട്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സുഖം പ്രാപിച്ചതായും ജൂലൈ 18ന് ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഒരാഴ്ച കൂടി വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് നിർദേശം. നാളെ (തിങ്കളാഴ്ച) ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ജൂലൈ 12ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്റ്റാലിനെ വ്യാഴാഴ്ചയാണ് അന്വേഷണത്തിനും നിരീക്ഷണത്തിനുമായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.