Friday, January 17, 2025
HEALTHLATEST NEWS

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തമിഴ്നാട്: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് രോഗം സ്ഥിരീകരിച്ച സ്റ്റാലിനെ അൽവാർപേട്ടിലെ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയെ നിരീക്ഷണത്തിനും കൂടുതൽ പരിശോധനയ്ക്കുമാണ് പ്രവേശിപ്പിച്ചതെന്ന് കാവേരി ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സർക്കാർ പങ്കുവച്ച ചിത്രങ്ങളിൽ മാസ്ക് ധരിക്കാതെയാണ് മുഖ്യമന്ത്രിയെ കണ്ടത്. 11, 12 തീയതികളിൽ നടന്ന വിവാഹത്തിലും പങ്കെടുത്ത സ്റ്റാലിൻ ദ്രാവിഡർ കഴകം നേതാവ് കെ വീരമണി ഉൾപ്പെടെയുള്ളവരെ കണ്ടിരുന്നു. 8, 9 തീയതികളിൽ തിരുവണ്ണാമല സർക്കാർ പരിപാടികളിലും മാസ്ക് ധരിക്കാതെ പങ്കെടുത്തിരുന്നു.

തമിഴ്നാട് ഗവർണർ ആർ എൻ രവിയും നേതാക്കളും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അതേസമയം, ഇന്നലെ രോഗം സ്ഥിരീകരിച്ച പിഎംകെ മേധാവി ഡോ രാംദോസും ഐസൊലേഷനിലാണ്.