Tag

2023 KTM 890 Adventure R

Browsing

ഓസ്ട്രിയൻ സൂപ്പർബൈക്ക് ബ്രാൻഡായ കെടിഎം അന്താരാഷ്ട്ര വിപണികളിൽ 890 അഡ്വഞ്ചർ ആർ മോട്ടോർസൈക്കിൾ അവതരിപ്പിച്ചു. പുതിയ ബൈക്കിൽ ചില പുതിയ സ്റ്റൈലിംഗ് അപ്ഡേറ്റുകളും ഇലക്ട്രോണിക്സ് ഘടകങ്ങളും ഉണ്ട്. 

കെടിഎം 890 അഡ്വഞ്ചർ ആറിന്റെ ബോഡി വർക്ക് അപ്‌ഡേറ്റ് ചെയ്തു, പുതിയ ഫെയറിംഗും ഇന്ധന ടാങ്കും കൗലിംഗും നൽകുന്നു. കെടിഎം 450 റാലി ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബോഡിവർക്കെന്നും, ഇത് മോട്ടോർസൈക്കിളിന്‍റെ എയറോഡൈനാമിക്സും എർഗോണോമിക്സും വർദ്ധിപ്പിക്കുമെന്നും കെടിഎം പറയുന്നു. പുതിയതും താഴ്ന്നതുമായ വിൻഡ്ഷീൽഡ്, ഉയർന്ന ഫ്രണ്ട് ഫെൻഡർ, പുതിയ എഞ്ചിൻ പ്രൊട്ടക്ടർ എന്നിവയും കെടിഎം നൽകിയിട്ടുണ്ട്.